സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (Aided ഉള്‍പ്പെടെ) നികുതി നല്കാന് ബാധ്യസ്ഥരായ ജീവനക്കാരുടെ പ്രതിമാസ സാലറിയില്‍ നിന്നും നികുതി ഈടാക്കി അത് സംബന്ധിച്ച TDS Statement ഓരോ മൂന്നു മാസം കൂടുമ്പോഴും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്ടിനു നല്‍കേണ്ടതുണ്ട്. നിശ്ചിത തിയതിക്കകം ഫയല്‍ ചെയ്യാത്ത പക്ഷം വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് സമയത്ത് തന്നെ TDS Statement ഫയല്‍ ചെയ്യുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ ഓരോ സ്ഥാപനത്തിന്റെയും TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. ഇപ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മാത്രമാണ് സാലറിയില്‍ നിന്നും കുറവ് ചെയ്ത ടാക്സ് തുക അതാത് ജീവനക്കാരുടെ പാന്‍ നമ്പരിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയുള്ളൂ. ഡി ഡി ഓ TDS Statement ഫയല്‍ ചെയ്യാത്തപക്ഷം ഓരോ ജീവനക്കാരില്‍ നിന്നും നികുതിയായി പിടിച്ച തുക പാന്‍ നമ്പരില്‍ ക്രെഡിറ്റ് ആവാത്ത കാരണത്താല്‍ ടി തുക നികുതിയായി നല്കിയ രീതിയില്‍ സ്റ്റേറ്റ്മെന്റ് തയാറാക്കി ഇ ഫയല്‍ ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് ഷോര്‍ട്ട് ഡിഡക്ക്ഷന്‍ നോട്ടീസ് വരുന്നതാണ്. ഇപ്രകാരമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ TDS Statement ഓരോ മൂന്നു മാസം കൂടുമ്പോഴും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്ടിനു നല്‍കേണ്ടതുണ്ട്.
ഇ - റ്റി ഡി എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍ എന്താണ് - ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ ബ്ലോഗ് പോസ്റ്റ് വായിക്കൂ..
ഇ - റ്റി ഡി എസ് റിട്ടേണ്‍ സമര്‍പ്പിക്കല്‍ എന്താണ് - ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ ബ്ലോഗ് പോസ്റ്റ് വായിക്കൂ..
ടി ഡി എസ് സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ സഹായം ആവശ്യമാണോ?
ടി ഡി എസ് ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) ഉത്തരവാദിത്വത്തോടെ തയാറാക്കി സമര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്.
ഞങ്ങളുടെ പ്രത്യേകതകള്‍
നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് ?
നിങ്ങള്‍ നല്‍കേണ്ട രേഖകള്‍
ഫീസ് ഘടന
ഞങ്ങളുടെ പ്രത്യേകതകള്‍
- ഇന്‍ഡിവിജ്വല്‍ പാന്‍ വെരിഫിക്കേഷന് - പാന്‍ എറര്‍ ഇല്ലാതാക്കുന്നു.
- ബിന്‍ നമ്പര്‍ വെരിഫിക്കേഷന് & റിക്കണ്‍സിലേഷന്‍ - ചെലാന്‍ മിസ്മാച്ച് ഇല്ലാതാക്കുന്നു.
- സാങ്കേതിക തികവാര്‍ന്ന ഡാറ്റാബേസ് സൂക്ഷിപ്പ് - കൃത്യതയോടെ റിട്ടേണ്‍ തയാറാക്കാന്‍ സഹായിക്കുന്നു.
- ഇമെയില്‍ വഴിയുള്ള ആശയവിനിമയം സമയവും സാമ്പത്തികവും ലാഭിച്ചുതരുന്നു.
- ഫീസ് ഓണ്‍ലൈന്‍ ആയി അടക്കാനുള്ള സൌകര്യം
- നാലാം quarter റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം ഫോം 16 അടക്കമുള്ള രേഖകള്‍ ഇമെയില്‍ വഴി അയച്ചുനല്‍കുന്നു. എപ്പോള്‍ വേണമെങ്കിലും പ്രിന്റ് എടുത്തു ഉപയോഗിക്കാം.
നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് ?
- ചുവടെ പറയുന്ന രേഖകള്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ആയി നല്‍കുക.
- എല്ലാ രേഖകളും ലഭ്യമായി കഴിഞ്ഞാല്‍ ആ രേഖകള്‍ വച്ചുള്ള ഒരു റിപ്പോര്‍ട്ട്, റിട്ടേണ്‍ ജനറേറ്റുചെയ്തതിനു ശേഷം ലഭിക്കുന്ന ഫോം 27A എന്നിവ നിങ്ങള്‍ക്ക് ഞങ്ങള്‍ ഇമെയില്‍ ചെയ്ത് നല്‍കുന്നതാണ്.
- തുടര്‍ന്ന് നിങ്ങള്‍ മതിയായ ഫീസ് ഓണ്‍ലൈന്‍ ആയി അടക്കുക.
- അംഗീകൃത എജെന്സി വഴി റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം acknowledgement നിങ്ങള്‍ക്ക് ഇമെയില്‍ വഴി നല്‍കുന്നതാണ്.
നിങ്ങള്‍ നല്‍കേണ്ട രേഖകള്‍
- ഈ പോസ്റ്റിന്റെ ആദ്യഭാഗത്തുള്ള ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം അതാത് quarter കളില്‍ ട്രഷറിയില്‍ നിന്നും പണമാക്കിയ സാലറി ബില്ലുകളുടെ ഇന്നര്‍, ഇന്‍കം ടാക്സ് ഷെഡ്യൂള്‍ എന്നിവ
- സ്ഥാപനത്തിന്റെ ടാന്‍ നമ്പര്‍
- സ്ഥാപനത്തിന്റെ അഡ്രസ് ഫോണ്‍ നമ്പര്‍ അടക്കം
- സ്ഥാപനത്തിലെ ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബേഴ്സിംഗ് ഓഫിസറുടെ പൂര്‍ണമായ വിലാസം,
- അദ്ദേഹത്തിന്റെ പാന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍
- മുന്‍പുള്ള quarter റിട്ടേണ്‍ ഫയല്‍ ചെയ്തപ്പോള്‍ ലഭിച്ച acknowledgement ന്റെ പകര്‍പ്പ് (നിര്‍ബന്ധമില്ല)
ഫീസ് ഘടന
- To prepare & upload original return : Rs.20/party record subject to a minimum of Rs.350/- per institution
- To prepare & upload revised return / correction report : Rs.20/party record subject to a minimum of Rs.350/- per institution (ഞങ്ങള്‍ വഴി ചെയ്താല്‍ ഇതിന്റെ ആവശ്യം വരികയേ ഇല്ല)