കുട്ടികള്‍ കൂടുതല്‍ സമയം വീഡിയോ ഗെയിം കളിക്കുന്നതും സുഖകരമല്ലാത്ത വെബ്സൈറ്റിലേക്ക് കടന്നുചെല്ലുന്നതുമെല്ലാം എക്കാലത്തും രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തലവേദന തന്നെയാണ്. എന്നാല്‍ ഇക്കാലത്ത് കുട്ടികളെ കമ്പ്യൂട്ടറില്‍നിന്ന് അകറ്റിനിര്‍ത്താനും സാധ്യമല്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ ഇന്റര്‍നെറ്റിന്റെയും ഗെയിമുകളുടെയും അപകടത്തില്‍നിന്ന് സംരക്ഷിക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് പാരന്റല്‍ കണ്ട്രോള് സംവിധാനങ്ങള്‍.
കമ്പ്യൂട്ടറില്‍ പാരന്റല്‍ ക്രമീകരണങ്ങള്‍ നടത്തേണ്ടത് അടുത്തകാലത്തായി സുപ്രധാനമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ഇന്റര്‍നെറ്റും മൊബൈലും വഴി തട്ടിപ്പിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം ഏറെ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍. വിന്‍ഡോസ് 7-ല്‍ മികച്ച പാരന്റല്‍ കണ്ട്രോള് സംവിധാനം ഒരുക്കിയിട്ടുണ്ട്. വളരെ എളുപ്പത്തില്‍ത്തന്നെ ഇത് പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യാം. അതെങ്ങനെയെന്ന് നോക്കാം.

- വിന്‍ഡോസ് ഓര്‍ബ് ബട്ടണില്‍ (Start ബട്ടണ്‍) ക്ലിക്ക് ചെയ്യുക.
- Control Panel ക്ലിക്ക് ചെയ്യുക.
- കണ്ട്രോള് പാനലില്‍ User Accounts and Family Safety എന്നതിനു താഴെയുള്ള Set up parental controls for any user ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റത്തിലെ യൂസര്‍ അക്കൗണ്ടുകള്‍ ഡിസ്പ്ലെ ചെയ്യും. ഇവിടെ പാരന്റല്‍ കണ്ട്രോള് നല്‍കേണ്ട യൂസര്‍ നെയിം ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Parental Controls എന്നിടത്ത് On, enforce current settings എന്ന റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
- ഇപ്പോള്‍ വലതുഭാഗത്തായി Time Limits, Game Ratings, Program Limits എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കൂടി പ്രത്യക്ഷപ്പെടും. ഇതില്‍ Time Limits-നു നേരെയുള്ള Off എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.